Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Warfare Ships

മ​ൾ​വ​ൻ ഇനി നാവികസേനയ്ക്കു സ്വന്തം

കൊ​ച്ചി: കൊ​ച്ചി ക​പ്പ​ൽ​ശാ​ല ത​ദ്ദേ​ശീ​യ​മാ​യി രൂ​പ​ക​ല്പ​ന ചെ​യ്തു നി​ർ​മി​ക്കു​ന്ന എ​ട്ട് അ​ന്ത​ർ​വാ​ഹി​നി വേ​ധ ക​പ്പ​ലു​ക​ളി​ൽ ര​ണ്ടാ​മ​ത്തേ​താ​യ "മ​ൾ​വ​ൻ’ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യ്ക്കു കൈ​മാ​റി.

80 മീ​റ്റ​ർ നീ​ള​വും 1,100 ട​ൺ ഭാ​ര​വു​മു​ള്ള ക​പ്പ​ൽ വാ​ട്ട​ർ​ജെ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ടോ​ർ​പ്പി​ഡോ​ക​ൾ, മ​ൾ​ട്ടി ഫം​ഗ്ഷ​ണ​ൽ ആ​ന്‍റി സ​ബ്മ​റൈ​ൻ റോ​ക്ക​റ്റു​ക​ൾ എ​ന്നി​വ ഇ​തി​ലു​ണ്ട്. അ​ത്യാ​ധു​നി​ക സോ​ണാ​ർ സി​സ്റ്റം, റ​ഡാ​റു​ക​ൾ, സെ​ൻ​സ​റു​ക​ൾ, ക​ട​ലി​ന​ടി​യി​ലു​ള്ള നി​രീ​ക്ഷ​ണം, കു​റ​ഞ്ഞ തീ​വ്ര​ത​യു​ള്ള സ​മു​ദ്ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മൈ​ൻ വാ​ർ​ഫെ​യ​ർ ദൗ​ത്യ​ങ്ങ​ൾ എ​ന്നി​വ​യും മ​ൾ​വ​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

ഡെ​ലി​വ​റി പ്രോ​ട്ടോ​കോ​ൾ ഡ​യ​റ​ക്‌ട​ർ (ഓ​പ്പ​റേ​ഷ​ൻ​സ്) ഡോ. ​എ​സ്. ഹ​രി​കൃ​ഷ്ണ​ൻ, മ​ൾ​വ​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ (ഡി​സൈ​നേ​റ്റ്) ക​മാ​ൻ​ഡ​ർ പ്ര​വീ​ൺ കു​മാ​ർ തി​വാ​രി, സി​എ​സ്എ​ൽ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ വി.​ജെ. ജോ​സ്, സി​എ​സ്എ​ൽ ഡ​യ​റ​ക്‌ടർ (ടെ​ക്നി​ക്ക​ൽ) രാ​ജേ​ഷ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, കൊ​ച്ചി​യി​ലെ യു​ദ്ധ​ക്ക​പ്പ​ൽ പ്രൊ​ഡ​ക്‌ഷൻ സൂ​പ്ര​ണ്ട് അ​നൂ​പ് മേ​നോ​ൻ, വെ​സ്റ്റേ​ൺ നേ​വ​ൽ ക​മാ​ൻ​ഡി​ലെ സി​എ​സ്ഒ (ടെ​ക്) ക​മ്മ​ഡോ​ർ ഡി. ​സെ​ൻ​ഗു​പ്ത, ഐ​ഒ​എ​ഫ്എ​സ്, ചീ​ഫ് വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ. ​സി. പാ​ണ്ടി സെ​ൽ​വ ദു​രൈ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ (ഷി​പ്പ് ബി​ൽ​ഡിം​ഗ്) വി.​പി. ഷി​റാ​സ്, ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ​യും സി​എ​സ്എ​ല്ലി​ന്‍റെ​യും മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ഹാ​രാഷ്‌ട്രയി​ലെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള തീ​ര​ദേ​ശ പ​ട്ട​ണ​ത്തി​ന്‍റെ പേ​രാ​ണു മ​ൾ​വ​ൻ. 2003 വ​രെ നാ​വി​ക​സേ​ന​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ഐ​എ​ൻ​എ​സ് മ​ൾ​വ​ൻ എ​ന്ന മൈ​ൻ സ്വീ​പ്പ​റി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്താ​ൻ കൂ​ടി​യാ​ണ് ഈ ​പേ​രു ന​ൽ​കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കപ്പലിന്‍റെ സവിശേഷതകൾ

കപ്പലിന് 80 മീറ്റർ നീളവും 1,100 ടൺ ഭാരവുമുണ്ട്.

സാങ്കേതികവിദ്യ

കപ്പൽ സഞ്ചരിക്കുന്നത് അത്യാധുനികമായ വാട്ടർ ജെറ്റ് സാങ്കേതികവിദ്യയിലാണ്.

ആയുധങ്ങൾ

ടോർപ്പിഡോകൾ, മൾട്ടി ഫം​ഗ്ഷ​ണ​ൽ ആന്‍റി സബ്മറൈൻ
റോക്കറ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

നിരീക്ഷണം

അത്യന്താധുനികമായ സോണാർ സിസ്റ്റം (Sonar), റഡാറുകൾ, സെൻസറുകൾ എന്നിവയും കപ്പലിലുണ്ട് .

Latest News

Corehub Up